സംസ്കൃത ഭാരതിയുടെ കേരളം ഘടകമായ വിശ്വ സംസ്കൃത പ്രതിഷ്ഠാനം ലോകം മുഴുവനുമുള്ള മലായാളികൾക്കായി ഓൺലൈനിലൂടെ തികച്ചും സൗജന്യമായി സംസ്കൃതം പഠിക്കാനുള്ള അവസരമൊരുക്കുന്നു. ഏതു പ്രായത്തിലുമുള്ള ആളുകൾക്ക് ഇതിൽ പ്രവേശനത്തിനുള്ള അനുവാദമുണ്ടാകും. സരളമായ രീതിയിലൂടെയുള്ള സംഭാഷണ പഠനത്തിലൂടെ പത്തു ദിവസങ്ങൾകൊണ്ട് സംസ്കൃതത്തിൽ സംസാരിക്കാനുള്ള കഴിവ് നേടിയെടുക്കാൻ സാധിക്കുന്ന രീതിയിലാണ് പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത്. ദിവസവും ഒന്നര മണിക്കൂറായിരിക്കും പരിശീലനം. ഇന്ന് ലോകത്തു പലരാജ്യങ്ങളിലും ഭാഷാ പഠനത്തിന് അനുകരിക്കുന്നതും ഒരു കോടിയിലധികം ആളുകളെ സംസ്കൃതത്തിൽ സംസാരിക്കാൻ പ്രാപ്തരാക്കിയതുമായ സംസ്കൃത ഭാരതി യുടെ ശൈലി തന്നെയായിരിക്കും ഇവിടെയും ഉപയോഗിക്കുക.
വദതു സംസ്കൃതം എന്ന ഈ ഓൺലൈൻ പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ മൂന്നാം തീയതിക്ക് മുൻപായി എന്ന വാട്ടസ്ആപ് നമ്പരിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. തുടർന്നും സംസ്കൃതം പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി തപാൽ വഴി സംസ്കൃതം പഠിക്കാനുള്ള കോഴ്‌സുകളും കൊടുങ്ങല്ലൂർ ആസ്ഥാനമായുള്ള വിശ്വ സംസ്കൃത പ്രതിഷ്ഠാനം ഒരുക്കിയിട്ടുണ്ട്..